Saturday, November 30, 2019

25/11/19--29/11/19

വളരെ നല്ലൊരു ആഴ്ച ആയിരുന്നു. പ്രധാനമായും പാഠം തീർക്കുന്നതിലായിരുന്നു ശ്രദ്ധ. എന്നിരുന്നാലും സ്കൂളിലെ മറ്റു പ്രവർത്തനങ്ങളിലും പങ്കെടുത്തു. ഈ ആഴ്ചയിലെ പ്രധാനപ്പെട്ട നല്ല കാര്യങ്ങൾ.......

1. 9, 8 ക്ലാസ്സുകളിൽ രണ്ടു പാഠം വീതം പഠിപ്പിച്ചു തീർക്കാൻ സാധിച്ചത്.

2. കുട്ടികൾ ഒന്നിലധികം പിരീഡ് ഒരേ ദിവസം എന്നെ കേൾക്കാൻ മനസുകാണിച്ചത്.

3. ഓപ്ഷണൽ ടീച്ചറിന്റെ നല്ല നിർദേശങ്ങൾ  ലഭിച്ചത്.

4. സ്കൂളുമായും കുട്ടികളുമായും അദ്യാപകരുമായും കൂടുതൽ പരിചയത്തിൽ ആയത്.

5.  പാഠത്തിനപ്പുറം കുട്ടികൾ എന്നെ കേൾക്കാൻ തയ്യാറാകുന്നത്. 

6. 8L ലെ കുട്ടികളുടെ ഭാഗത്തുനിന്നും ലഭിക്കുന്ന പിന്തുണ. പറയുന്ന ഏതുകാര്യവും മടികൂടാതെ ചെയ്യാനും എല്ലാത്തിനും മുന്നിട്ടിറങ്ങുകയും ചെയ്യുന്ന അവരുടെ പ്രകൃതം.

7. പാഠം പഠിപ്പിക്കുന്നതിനൊപ്പം ഞാൻ നൽകുന്ന ഉദാഹരങ്ങൾ കുട്ടികൾ ഏറ്റെടുക്കുന്നത്.

8. വാവ സുരേഷിനെ കാണാൻ കഴിഞ്ഞത്.

ഈ ആഴ്ചയിലെ പ്രധാന വെല്ലുവിളികൾ............

1. പാഠം പഠിപ്പിച്ചു തീർക്കാനുള്ള വ്യഗ്രതയിൽ കുട്ടികളുടെ ചെറിയ തെറ്റുപോലും എന്നിൽ ദേഷ്യം ഉളവാക്കിയത്.

2. സമയക്കുറവ് മൂലം ഒരു പാഠം പഠിപ്പിച്ചു കഴിഞ്ഞതിനു ശേഷം അതിലെ ചോദ്യങ്ങൾ വിശകലനം ചെയ്യാതെ അടുത്തത്തിലേക് കടന്നത്.

3. ഫർസാന എന്ന 9L ലെ കുട്ടി ബഹളം വച്ചതിനു വഴക്ക് പറഞ്ഞപ്പോൾ കരഞ്ഞത് ( അടുത്ത ദിവസം ക്ഷമാപണം നടത്തുകയും അവളോട്‌ മിണ്ടാതിരിക്കരുതെന്നും പറഞ്ഞു ).

ഇത്തരം കാര്യങ്ങളിലൂടെ കടന്ന് പോയതായിരുന്നു ഈ ആഴ്ച. വെല്ലുവിളികളേക്കാളേറെ നല്ല കാര്യങ്ങൾ ആണ് ഈ ആഴ്ച ഉണ്ടായത്.

Friday, November 29, 2019

29/11/19

ഇന്ന് സ്കൂളിൽ ഒരു ബോധവൽക്കരണ പരിപാടിയുമായി ബന്ധപ്പെട്ട് വാവ സുരേഷ് വന്നിരുന്നു. കുട്ടികൾ വളരെ താല്പര്യത്തോടെ ആണ് ആ പരിപാടിയിൽ പങ്കെടുത്തത്. പാമ്പിനെ കാണാനും തൊടാനും അവർ ആ അവസരം വിനിയോഗിച്ചു. പക്ഷെ ഞാൻ ശ്രെദ്ധിച്ചത് അദ്ധേഹത്തിന്റെ വാക്കുകൾ ആണ്. വിദ്യാഭ്യാസം ഇല്ലാത്തോരാള് പറയുന്നത് ആണെന്ന് തോന്നില്ല. കുട്ടികളോട് നല്ല കുട്ടികളായി ഇരിക്കണമെന്നും മൊബൈൽ ഫോൺ ആവശ്യത്തിനിമാത്രം ഉപയോഗിക്കണമെന്നും ആവശ്യമില്ലാത്ത ഫോൺ നമ്പറുകൾ സേവ് ചെയ്തു ആരോടും സംസാരിക്കരുതെന്നും അദ്ദേഹം പറയുകയുണ്ടായി. ഞാൻ ശ്രെദ്ധിച്ചത് പോലെ ഒരു കുട്ടിയെങ്കിലും അത് ശ്രദ്ധിച്ചുകാണും എന്ന് തന്നെ ഞാൻ കരുതുന്നു. നല്ലൊരു ദിനം ആയിരുന്നു

Friday, November 22, 2019

18/11/2019 - 22/11/2019

ടീച്ചിംഗ് പ്രാക്ടീസ് രണ്ടാഴ്ച പിന്നിട്ടു. കുട്ടികളുമായി അടുപ്പം സൃഷ്ടിക്കുന്നതിനും അവർ അദ്ധ്യാപിക എന്ന് അംഗീകരിക്കുകയും ചെയ്തു. മാർ തിയോഫിലസ് കോളേജിൽ നിന്നും 8പേർ ട്രെയിനിങ്ങിന് എത്തി. ഈ ആഴ്ചയിലെ പ്രധാനപ്പെട്ട നല്ല കാര്യങ്ങൾ........

1. കുട്ടികളുമായി കൂടുതൽ അടുപ്പം സ്ഥാപിക്കാൻ കഴിഞ്ഞത്.

2. സ്കൂളിലെ ഒരുവിധം കുട്ടികളും അദ്ധ്യാപിക എന്ന നിലയിൽ പരിഗണിക്കുന്നത്.

3. 8-ആം ക്ലാസ്സിൽ "മാനവികതയുടെ തീർഥം " എന്ന പാഠവും 9-ആം ക്ലാസ്സിൽ "ജീവിതം ഒരു പ്രാർത്ഥന " എന്ന പാഠവും പഠിപ്പിച്ചു തീർക്കാൻ കഴിഞ്ഞത്.

4. രണ്ടു ക്ലാസ്സിലും പുതിയ പാഠങ്ങൾ പഠിപ്പിച്ചു തുടങ്ങാൻ കഴിഞ്ഞത്.

5. ICT,  Chart എന്നിവ ഉപയോഗിച്ച് പഠിപ്പിക്കാൻ സാധിച്ചത്.

6. എട്ടാം ക്ലാസ്സിലെ കുട്ടികൾ പുതിയ ബ്ലോക്കിലേക്ക് മാറിയത്.

7. ഒൻപതാം ക്ലാസ്സിൽ മീര ടീച്ചർ ടീച്ചറിന്റെ പിരീഡ് കൂടി നൽകിയത്.

8. വിദ്യാഭ്യാസ മന്ത്രിയെ കാണാൻ കഴിഞ്ഞത്.

9. അദ്യാപകരുമായുള്ള സൗഹൃദം.

ഈ ആഴ്ചയിലെ പ്രധാന വെല്ലുവിളികൾ.....

1. എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ഒരു സ്ഥിരം ക്ലാസ്സ്‌ ഇല്ലാത്തത് ( പുതിയ കെട്ടിടത്തിലേക്ക് ആഴ്ചയിൽ മാറ്റുന്നത് )

2. എട്ടാം ക്ലാസ്സിൽ 3 പിരീഡ് മാത്രം ഉള്ളത്.

3. ഇനിയും 3 പാഠങ്ങൾ പഠിപ്പിച്ചു തീർക്കാൻ ഉള്ളത്.

4. ക്ലാസ്സിൽ പഠിപ്പിക്കുന്ന സമയത്ത് നല്ല രീതിയിൽ ഉത്തരങ്ങൾ നൽകാത്തത്.

Wednesday, November 20, 2019

20/11/19

പരിസ്ഥിതി യുമായി ബന്ധപ്പെട്ട "ഗ്രീൻ മെസ്സഞ്ചേഴ്‌സ് "എന്ന പരിപാടി കലാകൗമുദി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്തു. 8, 9ക്ലാസ്സിലെ കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു.



18/11/19

VSSC യുടെ നേതൃത്വത്തിൽ റോക്കറ്റ്‌ വിക്ഷേപണവുമായി ബന്ധപ്പെട്ട exhibition സ്കൂളിൽ ഇന്ന് ഉണ്ടായിരുന്നു. എല്ലാ അദ്ധ്യാപകരും വിദ്യാർഥികളും അതിൽ പങ്കെടുത്തു.




Tuesday, November 19, 2019

Second spell teaching practice 11/11/2019--15/11/2019

താരതമ്യേന നല്ലൊരു ആഴ്ച ആയിരുന്നു. First spell teaching practice കഴിഞ്ഞു വന്നതുകൊണ്ട് വലിയ പേടി തോന്നിയില്ല. ഹയർ സെക്കൻഡറി പഠിച്ച സ്കൂൾ ആയതിനാലും വളരെ കൗതുകത്തോടെയാണ് എത്തിയത്. ഈ ആഴ്ചയിൽ substitution ഒന്നും കയറേണ്ടി വന്നില്ല. മോഡൽ സ്കൂളിലെപോലെ ഉച്ചഭക്ഷണം വിളമ്പുന്നത് ഒഴിച്ച് ഭാരിച്ച പണികളൊന്നും തന്നെ ഈ ആഴ്ച ലഭിച്ചില്ല. ഈ ആഴ്ചയിലെ നല്ല കാര്യങ്ങൾ.....

1. പഠിച്ച സ്കൂളിൽ പഠിപ്പിക്കാൻ അവസരം ലഭിച്ചത്.

2. ക്ലാസ്സിൽ കുട്ടികൾ നല്ല രീതിയിൽ സഹകരിക്കുന്നത് (പ്രതികരണം, മുന്നറിവ്, നിശബ്ദത )

3. അദ്ധ്യാപകരുടെ ഭാഗത്തുനിന്നും ലഭിക്കുന്ന സഹകരണം.

4. ഉച്ചഭക്ഷണം വിളമ്പാൻ കഴിഞ്ഞത്, ഊട്ടുപുരയിലെ ജോലിക്കാരുടെ നല്ല സമീപനം.

ഈ ആഴ്ചയിലെ വെല്ലുവിളികൾ.....

1. ഒരു ക്ലാസ്സിൽ ആഴ്ചയിൽ 3 പിരീഡ് മാത്രം പഠിപ്പിക്കാൻ ലഭിച്ചത്.

2. 9 പിരീഡുകൾ കൊണ്ട് 4 പാഠം പഠിപ്പിച്ചു തീർക്കേണ്ടത്.

3.യൂണിറ്റ് മാറിയത് അറിയാതെ പാഠാസൂത്രണം എഴുതിയത്.

           ഇത്രയും കാര്യങ്ങൾ നിറഞ്ഞതായിരുന്നു ഈ ആഴ്ച...... 😊

Friday, November 8, 2019

Day 50

ടീച്ചിംഗ് പ്രാക്ടിസിന്റെ അവസാനദിവസം. 9.30ന് എത്തി. പരീക്ഷ ഹാളുകളിൽ അഡീഷണൽ ഷീറ്റ് കൊണ്ടുകൊടുത്തു. കുട്ടികളെ കണ്ടു. 3.30ന് തിരികെ പോയി.

Day 49

9 30 ന് എത്തി. ഓണാഘോഷം ആയിരുന്നു. അത്തപ്പൂക്കളം ഇടുന്നതിൽ  പങ്കെടുത്തു. കുട്ടികളുടെയും അദ്ധ്യാപകരുടെയും കലാപരിപാടികൾ ഉണ്ടായിരുന്നു. പായസ വിതരണവും കുട്ടികളുടെ ബാന്റ് മേളവും ആഘോഷത്തിന് കൂടുതൽ മിഴിവേകി. 12മണിക്ക് തിരികെ പോയി.

Day 48

9.40ന് എത്തി. ഇന്ന് പരീക്ഷ ഹാളുകളിൽ അഡീഷണൽ ഷീറ്റ് കൊണ്ട് കൊടുത്തു. 9B ക്ലാസ്സിലെ പരീക്ഷ പേപ്പർ നോക്കി സാറിനെ ഏൽപ്പിച്ചു. സ്കോർ ഷീറ്റ് എഴുതി. 3.30ന് തിരികെ പോയി.

Day 47

9.20ന് എത്തി. ഉച്ചവരെ സ്കൂളിലും ഉച്ചക്ക് ശേഷം കോളേജിലും പോയി. സെമിനാർ നടക്കുകയായിരുന്നു. സുനിൽ എന്ന അദ്ധ്യാപകന്റെ നല്ലൊരു ക്ലാസ്സിൽ പങ്കെടുക്കാൻ സാധിച്ചു. 4.55ന് തിരികെ പോയി.

Day46

9.50ന് എത്തി. ഓണപ്പരീക്ഷയുടെ മലയാളം പേപ്പർ നോക്കാൻ ലഭിച്ചു. 3.30ന് തിരികെ പോയി.

Day45

9.25ന് എത്തി. ഇന്നും ഓണപരീക്ഷ ആയിരുന്നു. 3.30ന് തിരികെ പോയി.

Day 44

9.41ന് എത്തി. ഓണപരീക്ഷ തുടങ്ങിയതിനാൽ ക്ലാസ്സ്‌ ഉണ്ടയിരുന്നില്ല. 3.30ന് തിരികെ പോയി.

Day43

9.45ന് എത്തി. ഇന്ന് സ്കൂളിൽ ഉച്ചവരെ മാത്രമേ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളു.

Day42

9.25ന് എത്തി.  ഇന്ന് നാലാമത്തെ പിരീഡ് 9 ബിയിൽ ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്തി. ഉച്ചയ്ക്ക് മലയാള തിളക്കത്തിലെ കുട്ടികൾക്കും നമ്മൾ 9 പേർ പഠിക്കുന്ന എല്ലാ ക്ലാസിലെ കുട്ടികൾക്ക് ഉം ലഡു വാങ്ങി കൊടുത്തു. അഞ്ചാം പിരീഡ് കുട്ടികളെക്കൊണ്ട് ഫീഡ്ബാക്ക് എഴുതിവാങ്ങി. മൂന്ന് 40 ന് തിരികെ പോയി.

Day41

9 30 ന് എത്തി. രണ്ടാമത്തെ പിരീഡ് 9b അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി. മൂന്നാം പിരീഡ് 10 b ക്ലാസിൽ പോയി. മലയാളത്തിളക്കം ക്ലാസ്സെടുത്തു. അഞ്ചാമത്തെ പിരീഡ് അഭിമന്യുവിന്റെ ക്ലാസ്സ് കണ്ടു. ആറാം പിരീഡ്  ഡെയ്ജി യുടെ ക്ലാസ്സ് കണ്ടു.3.45ന് തിരികെ പോയി.

Day 40

9 30ന് എത്തി. രണ്ടാം പിരീഡ് 9 ബിയിൽ ക്ലാസെടുത്തു. മൂന്നാം പിരീഡ് 10 ഡി ക്ലാസ്സിൽ പോയി. നാലാം പിരീഡ് എട്ടു  സി യിൽ പോയി. മലയാളത്തിളക്കം ക്ലാസ്സെടുത്തു. അഞ്ചാം പിരീഡ് 10 ഡി യിൽ വീണ്ടും പോയി. ആറാം പിരീഡ് 10B യിൽ പോയി. 3മണിക്ക് തിരികെ പോയി.

Day39

9.30ന് എത്തി. നാലാമത്തെ പിരീഡ് 10D ക്ലാസ്സിൽ പോയി. മലയാള തിളക്കം ക്ലാസ്സെടുത്തു. അഞ്ചാമത്തെ പിരീഡ് 9B യിൽ പഠിപ്പിച്ചു. ഏഴാമത്തെ പിരീഡ് 10C ക്ലാസ്സിൽ പോയി. 3.30ന് കുട്ടികളെ വരിവരിയായി വിട്ടു. 3.50ന് തിരികെ പോയി.

Day38

9 38 എത്തി. രണ്ടും മൂന്നും പിരീഡ് 10D ക്ലാസിൽ പോയി. നാലാം പിരീഡും അഞ്ചാം പിരീഡും  9b ക്ലാസ്സിൽ പഠിപ്പിച്ചു. ആറ് ഏഴ് പിരീഡ്  എട്ട് സിയിൽ മൈക്രോ ടീച്ചിങ് എടുത്തു. 3 45 തിരികെപോയി.

Day 37

9 40ന്  എത്തി. ആദ്യ പിരീഡ് 8A ക്ലാസിൽ പോയി. നാലാം പിരീഡ് 9b ക്ലാസ്സിൽ പഠിപ്പിച്ചു. ഉച്ച ഭക്ഷണം വിളമ്പി മലയാളം തിളക്കത്തിന് ക്ലാസ്സെടുത്തു. മൂന്ന് 30ന് കുട്ടികളെ വരിവരിയായി വിട്ടു. 3 അമ്പതിന് തിരികെ പോയി.

Day 36

എട്ടു മുപ്പതിന് സ്കൂളിലെത്തി. സ്വാതന്ത്ര്യ ദിനം ആയിരുന്നു. കുട്ടികളുടെ പരിപാടിയും  മറ്റും ഉണ്ടായിരുന്നു. നല്ല രീതിയിൽ സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ശേഷം കോളേജിൽ പോയി ആഘോഷത്തിൽ പങ്കെടുത്തു. ദേശഭക്തിഗാന മത്സരത്തിൽ പങ്കെടുത്ത മൂന്നാംസ്ഥാനം കരസ്ഥമാക്കി. 12 മണിക്ക് തിരികെ പോയി.

Day35

9 30 ന് എത്തി രണ്ടാമത്തെ പിരീഡ് 9b ക്ലാസ്സിൽ യോഗ പഠിപ്പിച്ചു. സാബു സാർ ക്ലാസ് കാണാൻ വന്നിരുന്നു. മൂന്നാമത്തെ പിരീഡ് 10A ക്ലാസിൽ ഷോർട്ട് ഫിലിം ഇട്ടുകൊടുത്തു. മലയാള തിളക്കത്തിലെ കുട്ടികളെ സ്വരാക്ഷരങ്ങൾ വ്യഞ്ജനാക്ഷരങ്ങൾ എന്നിവ എഴുതിച്ചു. അഞ്ചാമത്തെ പിരീഡ്  8c ക്ലാസിൽ പോയി. ആറും ഏഴും പീഡ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള അലങ്കാരപ്പണികളിൽ  ഏർപ്പെട്ടു. 3 50ന് തിരികെ പോയി.

Day 34

9.40ന് എത്തി. രണ്ടാം പിരീഡ് 9B യിൽ പോയി. കീറിപ്പൊളിഞ്ഞ ചകലാസ്‌ കുട്ടികളെ കൊണ്ട് വായിപ്പിച്ചു ആശയം വിശദമാക്കി. നാലാമത്തെ പിരീഡ് 8C യിൽ പഠിപ്പിക്കാൻ പോയില്ല. മലയാള തിളക്കം ക്ലാസ്സെടുത്തു. 3.45ന് തിരികെ പോയി.

Day 33

9.30ന് എത്തി. മലയാള തിളക്കം ക്ലാസ്സെടുത്തു. ഉച്ചഭക്ഷണം വിളമ്പി. അഞ്ചാമത്തെ പിരീഡ് നഗരത്തിൽ ഒരു യക്ഷൻ ചോദ്യങ്ങൾ വിശകലനം ചെയ്തു. ഏഴാമത്തെ പിരീഡ് 8C യിലെ കുട്ടികൾക്ക് യോഗ പഠിപ്പിച്ചു. ക്ലാസ്സ്‌ കാണുന്നതിനായി ഷാബു സാർ വന്നിരുന്നു. Commands ഒഴിച്ച് ബാക്കി നല്ല അഭിപ്രായം പറഞ്ഞിരുന്നു. 3.45ന് തിരികെ പോയി.

Day 32

9.40ന് എത്തി. രണ്ടാമത്തെ പിരീഡ് 9B യിൽ നഗരത്തിൽ ഒരു യക്ഷൻ എന്ന കവിത പഠിപ്പിച്ചു പൂർത്തിയാക്കി. മൂന്നാം പിരീഡ് 10C യിൽ പോയി. 1മണിക്ക് മലയാള തിളക്കം ക്ലാസ്സെടുത്തു. അഞ്ചാം പിരീഡ് 8C യിൽ നാലപ്പാട്ട് നാരായണ മേനോന്റെ മുക്തകം പഠിപ്പിച്ചു പൂർത്തിയാക്കി. ആറാം പിരീഡ് 10B യിലെ കുട്ടികളെ PT ക് കൊണ്ടു പോയി. ഏഴാം പിരീഡ് 9D യിലെ കുട്ടികളെ PT ക് കൊണ്ടു പോയി. 3.30ന് കുട്ടികളെ വരിവരിയായി വിട്ടു. 3.40ന് തിരികെ പോയി.

Day 31

9.25ന് എത്തി. രണ്ടും മൂന്നും പിരീഡ് 9B യിൽ നഗരത്തിൽ ഒരു യക്ഷൻ കവിത പഠിപ്പിച്ചു. നാലാം പിരീഡ് 8C യിലെ കുട്ടികൾക്ക് ഹിരോഷിമ ദിനത്തെപ്പറ്റിയും അണുബോംബ് വർഷിച്ചതിനെപറ്റിയും പറഞ്ഞു കൊടുത്തു. വീഡിയോ പ്രദർശിപ്പിച്ചു. മലയാള തിളക്കം ക്ലാസ്സെടുത്തു. അഞ്ചാം പിരീഡ് 15മിനിറ്റ് 9B യിൽ ആയിരുന്നു. 3.30ന് കുട്ടികളെ വരിവരിയായി വിട്ടു. 3.45ന് തിരികെ പോയി.

Day 30

9.37ന് എത്തി, ആദ്യത്തെ പിരീഡ് 9B യിൽ പോയി. 4-ആം പിരീഡ് 9A ക്ലാസ്സിൽ പോയി. ഉച്ചഭക്ഷണം വിളമ്പി. 1 മണിക്ക് ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്ക് മലയാള തിളക്കം ക്ലാസ്സെടുത്തു. അഞ്ചാമത്തെ പിരീഡ് 9B യിൽ അടിസ്ഥാന പാഠാവലി പരീക്ഷ നടത്തി. ഏഴാം പിരീഡ് 9B യിലെ കുട്ടികളെ ലൈബ്രറിയിൽ കൊണ്ട് പോയി. 3.30ന് കുട്ടികളെ വരിവരിയായി വിട്ടു. 3.45ന് തിരികെ പോയി.