നല്ലൊരു ആഴ്ചയായിരുന്നു. ഒരുവിധം ജോലികളെല്ലാം തന്നെ ഈ ആഴ്ചകൊണ്ട് പൂർത്തിയാക്കാൻ സാധിച്ചു. മൊത്തം എട്ടു പാഠങ്ങൾ 8, 9 ക്ലാസ്സുകളിലായി പഠിപ്പിച്ചു. ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്ക് സിദ്ധി ശോധകം, നിദാന ശോധകം, Remedial class, എന്നിവ നടത്തി. ഈ ആഴ്ചയിലെ പ്രധാനപ്പെട്ട നല്ല കാര്യങ്ങൾ.......
1. പാഠങ്ങൾ പൂർണ്ണമായും പഠിപ്പിച്ചു പൂർത്തിയാക്കാൻ സാധിച്ചത്.
2. സിദ്ധി ശോധകം, Remedial class, നിദാന ശോധകം എന്നിവ നടത്താൻ സാധിച്ചത്.
3. 8ലെ കുട്ടികൾ റോൾ പ്ലേ ചെയ്തത്.
4. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നമ്മുടെ സ്കൂൾ മികച്ച പ്രകടനം കാഴ്ച വച്ചത്.
പരീക്ഷയിൽ മോഡൽ സ്കൂളിലെ കുട്ടികൾ എഴുതുന്നതിനേക്കാളും നല്ലരീതിയിലാണ് കോട്ടൺ ഹില്ലിലെ കുട്ടികൾ എഴുതിയത്. അവരെ വച്ചു താരതമ്യം ചെയ്യുമ്പോൾ നല്ല ഭാഷയും അക്ഷര തെറ്റില്ലാതെ എഴുതാൻ കഴിയുന്നവരും കൂടുതൽ മാർക്ക് കരസ്ഥമാക്കുന്നവരുമാണ് ഇവിടത്തെ കുട്ടികൾ. സിദ്ധി ശോധകം, നിദാനശോധകം എന്നിവയിൽ മുഴുവൻ കുട്ടികളും വിജയിച്ചു.
ഈ ആഴ്ചയിൽ അത്ര വെല്ലുവിളികൾ ഒന്നും തന്നെ നേരിടേണ്ടി വന്നില്ല. കാരണം ക്രിസ്തുമസ് പരീക്ഷക്ക് ദിവസങ്ങൾക്ക് മുൻപുതന്നെ പാഠങ്ങൾ പഠിപ്പിച്ചു പൂർത്തിയാക്കാൻ സാധിച്ചു.
No comments:
Post a Comment