Monday, June 24, 2019

ടീച്ചിങ് പ്രാക്ടീസ് ആദ്യ ദിനം 😍

വ്യത്യസ്തമായ അനുഭവങ്ങൾ നിറഞ്ഞ ദിവസമായിരുന്നു. 9.16ന് എത്തി, അസംബ്ലി യിൽ പങ്കെടുത്തു. തുടർന്ന് രണ്ടാം പിരീഡ് 8C ക്ലാസ്സിൽ പോയി. കുട്ടികളുമായി നല്ലരീതിയിൽ പോകാൻ കഴിഞ്ഞെന്നു തോന്നുന്നു. ഉച്ചക്ക് ഭക്ഷണം വിളമ്പി,  സ്കൂളിൽ നിന്നു തന്നെ ഭക്ഷണം കഴിച്ചു. ശേഷം 9B യിൽ പോയി. ലെസ്സൺ പ്ലാൻ, ചാർട്ട് എന്നിവ ഉണ്ടായിരുന്നു. എന്നാൽ കുട്ടികൾക്ക് ഒരു കഥ പറഞ്ഞു കൊടുത്ത് എഴുത്തുകാരനെ പരിചയപ്പെടുത്താൻ തുടങ്ങുമ്പോഴേക്കും ബെല്ലടിച്ചു. കുട്ടികളിൽ ആശയം എത്തിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. സൗന്ദര്യം എന്ന സങ്കല്പം എന്താണെന്നതിന് നല്ല നല്ല ഉത്തരങ്ങൾ ലഭിച്ചു.
8D ക്ലാസ്സിൽ പോവാൻ കഴിഞ്ഞു. ബഹളം ആയതിനാൽ ക്ലാസ്സ്‌ എടുക്കാൻ കഴിയാതെ ഒരു കുട്ടി വന്നിരുന്നു. എന്നാൽ എനിക്ക് ആ ക്ലാസ്സ്‌ നിയന്ത്രിക്കാൻ കഴിഞ്ഞു. പടിക്കുന്നതിനേക്കാൾ കാര്യം കേൾക്കാൻ ആണ് കുട്ടികൾക്ക് താല്പര്യം എന്ന് തോന്നുന്നു.
വൈകുന്നേരം കുട്ടികളെ വരിവരിയായി പോകുന്നതിന് നേതൃത്വം നൽകി. 3.50ന് തിരികെ പോയി.
നല്ല ദിവസം ആയിരുന്നു..

No comments:

Post a Comment