9.20ന് എത്തി, രണ്ടാം പിരീഡ് 9B ക്ലാസ്സിൽ പോയി. ഇന്നലെ കൊടുത്ത പ്രവർത്തനം ചെയ്തിരുന്നില്ല. കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ചത് കുട്ടികളോട് ചോദിച്ചു, പാഠത്തിലേക്ക് കടന്നു. ആദ്യ ഖണ്ഡിക വായിച്ച് ആശയം പറഞ്ഞു കൊടുത്തു. എന്നാൽ കുട്ടികൾക്ക് അത് അത്രകണ്ട് മനസിലാവാത്തത് പോലെ തോന്നി. പാഠം പഠിപ്പിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കുട്ടികൾക്ക് മലയാളം എത്രത്തോളം എഴുതാൻ അറിയാം എന്നറിയുന്നതിനായി അഞ്ചു വാക്കുകൾ ഉൾപ്പെടുത്തി ഒരു കേട്ടെഴുത്ത് നടത്തി.
നാലാമത്തെ പിരീഡ് 8C ക്ലാസ്സിൽ ആയിരുന്നു. 5 കുട്ടികളെ ഉണ്ടായിരുന്നുള്ളു. അവരെ കൊണ്ട് പാട്ടുപാടിക്കുകയും മിമിക്രി ചെയ്യിക്കുകയും ചെയ്തു. ഉച്ചഭക്ഷണം വിളമ്പി.
ശേഷം കഥാരചന മത്സരം നടത്തുന്നിടത്തേക് പോയി. 3.30ന് കുട്ടികളെ വരിവരിയായി വിട്ടു. 4.00മണിക്ക് സ്കൂളിൽ നിന്നും ഇറങ്ങി.
Tuesday, June 25, 2019
രണ്ടാം ദിനം
Subscribe to:
Post Comments (Atom)
No comments:
Post a Comment