9.28ന് എത്തി. മലയാള തിളക്കത്തിലെ കുട്ടികൾക്ക് ക്ലാസ്സെടുത്തു. അഞ്ചാം പിരീഡ് 9B യിൽ 'നഗരത്തിൽ ഒരു യക്ഷൻ' എന്ന പുതിയ പാഠം പഠിപ്പിക്കുന്നതിന് ആമുഖമായി കാളിദാസനെ പറ്റിയും മേഘസന്ദേശത്തെപ്പറ്റിയും പറഞ്ഞു കൊടുത്തു. ആറാം പിരീഡ് 9A ക്ലാസ്സിൽ പോയി. ഏഴാമത്തെ പിരീഡ് 8C യിൽ ചേലപ്പറമ്പ് നമ്പൂതിരിയുടെ മുക്തകം പഠിപ്പിച്ചു. 3.45ന് തിരികെ പോയി.
Wednesday, July 31, 2019
Day27
9.25 ന് എത്തി. ഹിന്ദി ദിനത്തോട് അനുബന്ധിച്ചു ഇന്ന് സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. ഹിന്ദി യിലായിരുന്നു അവതരണം. ആദ്യ പിരീഡ് 10B യിൽ പരീക്ഷ നടത്തുന്നതിനായി പോയി. രണ്ടാം പിരീഡ് ഇന്നലത്തേതിന്റെ ബാക്കിയായി 9B യിലെ കുട്ടികൾക്ക് പരീക്ഷ നടത്തി. നാലാം പിരീഡ് 8C യിലെ കുട്ടിക്ക് പരീക്ഷ നടത്തി. 20 മാർക്കിനായിരുന്നു ഇത്തവണത്തെ പരീക്ഷ. 3.49ന് തിരികെ പോയി.
Day26
9.30ന് എത്തി, അസംബ്ലി ഉണ്ടായിരുന്നില്ല.അഞ്ചാമത്തെ പിരീഡ് 9B യിൽ പരീക്ഷ നടത്തി. ഏഴാം പിരീഡ് 8C യിലെ കുട്ടികളെ P T ക്ക് കൊണ്ടുപോയി. മലയാള തിളക്കത്തിലെ കുട്ടികൾക്ക് സ്വരാക്ഷരങ്ങൾ ഉപയോഗിച്ച് വാക്യങ്ങൾ എഴുതിച്ചു. സ്വരാക്ഷരങ്ങൾ എഴുതി പൂർത്തിയാക്കി. 3.45ന് തിരികെ പോയി.
Day 25
9.28 ന് എത്തി, മൂന്നാമത്തെ പിരീഡ് 10D ക്ലാസ്സിൽ I am kalam എന്ന സിനിമ പ്രദർശിപ്പിച്ചു. 1മണിക്ക് മലയാള തിളക്കത്തിലെ കുട്ടികളെ പഠിപ്പിച്ചു. ഏഴാമത്തെ പിരീഡ് 8D യിലെ കുട്ടികളെ PT ക്ക് കൊണ്ടുപോയി. 3.45ന് തിരികെ പോയി.
Thursday, July 25, 2019
Day24
9 25ന് എത്തി നാലാം പിരീഡ് 10 ഡി ക്ലാസ്സിൽ പോയി. I am kalam എന്ന സിനിമ പ്രദർശിപ്പിച്ചു. മലയാളത്തിളക്കം ക്ലാസ്സെടുത്തു. ഒരു വീഡിയോ കാണിച്ചു പൂർത്തിയാക്കി. അഞ്ചാം പിരീഡ് 9B യിൽ അമ്മ ചോദ്യോത്തരങ്ങൾ വിശകലനം ചെയ്തു. ഏഴാം പിരീഡ് 8C യിൽ മുക്തകങ്ങൾ ആമുഖം അവതരിപ്പിച്ചു. 3 45 ന് തിരികെപ്പോയി.
Day23
9 32 ന് എത്തി, രണ്ടാം പിരീഡ് ഒൻപത് ബിയിൽ അമ്മ പഠിപ്പിച്ചു തീർത്തു. അഞ്ചാം പിരീഡ് 8 c യിൽ പൂക്കളും ആണ്ടറുതികളും പഠിപ്പിച്ചു പൂർത്തിയാക്കി. ഉച്ച ഭക്ഷണം വിളമ്പുന്നിടത് പോയി. മലയാളത്തിളക്കത്തിലെ കുട്ടികൾക്ക് ക്ലാസ്സെടുത്തു. ഏഴാം പിരീഡ് 9 ഡിയിലെ കുട്ടികളെ പിടിക്ക് കൊണ്ടുപോയി. 3 30 ന് കുട്ടികളെ വരിവരിയായി വിട്ടു. മൂന്നു 45 ന് തിരികെ പോയി.
Day22
9 27 ന് എത്തി. രണ്ടാമത്തെ പിരീഡ് ഒൻപത് B യിൽ പഠിപ്പിച്ചു. നാലാം പിരീഡ് 8c യിൽ ഐസിടി ഉപയോഗിച്ച് പഠിപ്പിച്ചു. ഉച്ച ഭക്ഷണം വിളമ്പുന്ന ഇടത്ത്പോയി. 5 6 പിരീഡ് 9 ബിയിൽ കുറച്ച് കുട്ടികളോടൊപ്പം ആയിരുന്നു. ഏഴാം പിരീഡ് 9a കാരെ PT ക്ക് കൊണ്ടുപോയി. 3 45 തിരികെ പോയി.
Day21
9 25ന് എത്തി, മഴയായതിനാൽ അസംബ്ലി ഉണ്ടായിരുന്നില്ല. നാലാമത്തെ പിരീഡ്9 എ ക്ലാസിൽ പോയി. ഉച്ച ഭക്ഷണം വിളമ്പി. ഒരു മണിക്ക് മലയാളതിളക്കത്തിലെ കുട്ടികളെ പഠിപ്പിച്ചു. ആറാം പിരീഡ് ചാന്ദ്രയാൻ -2 വിക്ഷേപണം 9b യിലെ കുട്ടികളുടെ ഒപ്പം ഇരുന്ന്കണ്ടു. 3 30ന് കുട്ടികളെ വരിവരിയായി വിട്ടു. 3 45 തിരികെ പോയി.
20/7/19
10 മണിക്ക് കോളേജിലെത്തി. Reflective session ആയിരുന്നു. ഓരോ സ്കൂളിനെ പ്രതിനിധീകരിച്ച് ഓരോരുത്തരും സംസാരിച്ചു. അധ്യാപകരും നിർദ്ദേശം നൽകിയതിനുശേഷം 11 30 മുതൽ ഓപ്ഷണൽ ക്ലാസ്സ് ആയിരുന്നു. ഒരു മണിക്ക് തിരികെ പോയി.
Day20
9 26 ന് എത്തി 9d ക്ലാസിൽ പോയി. രണ്ടാം പിരീഡ് 9 ബി യിൽ സമഗ്ര യുടെ സഹായത്തോടെ ക്ലാസെടുത്തു. മൂന്നാം പിരീഡ് 10 ഡി ക്ലാസിൽ പോയി. നാലാം പിരീഡ് ഒൻപത് ബിയിൽ 'ദണ്ഡിയാത്രയുടെ വീഡിയോ', "വരിക വരിക സഹജരെ"ഗാനം എന്നിവ കേൾപ്പിച്ച് ക്ലാസെടുത്തു. ഉച്ച ഭക്ഷണം വിളമ്പുന്ന ഇടത്ത് പോയി. ഒരു മണിക്ക് മലയാളത്തിളക്കത്തിലെ കുട്ടികൾക്ക് വീഡിയോ കാണിച്ച് ക്ലാസ്സെടുത്തു. നല്ല പ്രതികരണം ഉണ്ടായിരുന്നു. ഏഴാമത്തെ പിരീഡ് 8 ഡിയിലെ കുട്ടികളെ പിടിക്ക് കൊണ്ടുപോയി. 3 30ന് കുട്ടികളെ വരിവരിയായി വിട്ടു. നാല് 40 ന് തിരികെപ്പോയി.
Day 17
9 25ന് എത്തി, രണ്ടാമത്തെ പിരീഡ്ഒൻപത് ബിൽ അമ്മ എന്ന പാഠം പഠിപ്പിച്ചു തുടങ്ങി. ആദ്യ പിരീഡ് 9d ക്ലാസ്സിൽ ക്ലാസ് നിയന്ത്രിക്കുന്നതിനായി പോയി. നാലാമത്തെ പിരീഡ് 8c ക്ലാസിൽ യോഗ അർത്ഥ കടി ചക്രാസനം പഠിപ്പിച്ചു. ഉച്ച ഭക്ഷണം വിളമ്പുന്ന ഇടത്ത് പോയി. ഒരുമണിക്ക് മലയാളത്തിളക്കത്തിലേ കുട്ടികൾക്ക് കേട്ടെഴുത്ത് നടത്തി. അഞ്ചാം പിരീഡ് 9b ക്ലാസിൽ കുട്ടികളുടെ നോട്ട് പരിശോധിക്കുന്നതിന് പോയി. ഏഴാമത്തെ പിരീഡ് ഒൻപത് എ ക്ലാസിലെ കുട്ടികളെ PT ക്ക് കൊണ്ടുപോയി. 3 30ന് കുട്ടികളെ വരിവരിയായി വിട്ടു. മൂന്നു 48ന് തിരികെപോയി.
Day19
9 20 ന് എത്തി. 8c ക്ലാസിൽ ഒന്നാമത്തെ പിരീഡ് ക്ലാസ് നിയന്ത്രിക്കുന്നതിനായി പോയി.നാലാം പീരിയഡ് മലയാള മലയാളത്തിളക്കത്തിൽ കാണിക്കേണ്ട വീഡിയോ പരിശോധിക്കാൻ പോയി. ഒരു മണിക്ക് കുട്ടികൾക്ക് മലയാളത്തിളക്കത്തിന്റെ സിലബസ് ഉപയോഗിച്ച് പഠിപ്പിക്കാൻ സാധിച്ചു. കുട്ടികൾ നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ട് ആയിരുന്നു. അഞ്ചാം പിരീഡ് 9 ബിയിൽ കെ ആർ നാരായണന്റെ ചിത്രം കാണിച്ചു പഠിപ്പിച്ചു. കുട്ടികൾ നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ട് എങ്കിലും ഉച്ചയ്ക്ക് ശേഷമുള്ള പിരീഡ് കുറച്ച് വെല്ലുവിളിയാണ്. ഏഴാം പിരീഡ് എട്ടു സി ഇൽ പഠിപ്പിച്ചു. 3 40 ന് സ്കൂളിൽ നിന്നും തിരികെ പോയി.
Day18
9 30 ന് എത്തി, രണ്ടാമത്തെ പിരീഡ്9 ബി യിൽ പഠിപ്പിച്ചു. ഉണ്ണിത്താൻ സാർ നിരീക്ഷണത്തിന് എത്തിയിരുന്നു. ഉച്ചഭക്ഷണം വിളമ്പി, ഒരു മണി മുതൽ ഒന്നു 30 വരെ മലയാളത്തിളക്കത്തിലെ കുട്ടികളെ പഠിപ്പിച്ചു. അഞ്ചാമത്തെ പിരീഡ് എട്ടു സി ക്ലാസ്സിൽ പഠിപ്പിച്ചു. ആറാമത്തെ പിരീഡ് 9b ക്ലാസിൽ വീണ്ടും പോയി. അമ്മ ബാക്കിഭാഗം പഠിപ്പിച്ചു. ഏഴാമത്തെ പിരീഡ് 9a കാസിൽ ക്ലാസ് റൂം മാനേജ്മെന്റ് ആയിപോയി. 3 30ന് കുട്ടികളെ വരിവരിയായി വിട്ടു. 3 അമ്പതിന് സ്കൂളിൽ നിന്നും തിരികെ പോയി.
Day16
9 30 ന് എത്തി, അസംബ്ലി ഉണ്ടായിരുന്നു. മലയാളത്തിളക്കത്തിനുവേണ്ടി കുട്ടികളെ സെലക്ട് ചെയ്തു. ആ കുട്ടികളുടെ ക്ലാസിൽ പോയി ഒരുമണിക്ക് ക്ലാസിൽ എത്തണം എന്ന് അറിയിച്ചു. രണ്ടാമത്തെ പിരീഡ് 9c ക്ലാസിൽ പോയി. ഒരു മണിക്ക് മലയാളത്തിളക്കത്തിന്റെ ഭാഗമായി കുട്ടികളെ പഠിപ്പിക്കുന്നതിന് പ്രേമജ ടീച്ചർ നോടൊപ്പം പങ്കെടുത്തു. അഞ്ചാമത്തെ പിരീഡ് 9 ബിയിൽ അമ്മ എന്ന പാഠത്തിലെ എഴുത്തുകാരനെ പരിചയപ്പെടുത്തി. 3 30ന് കുട്ടികളെ വരിവരിയായി പോകുന്നത് നിയന്ത്രിച്ചു. 3 45 മുതൽ അസംബ്ലി ഹാളിൽ ട്രാൻസ്ഫറായ അധ്യാപകർക്ക് വേണ്ടി സംഘടിപ്പിച്ച സ്നേഹ വിരുന്നിൽ പങ്കാളിയായി. 5 15ന് തിരികെ പോയി.
Day15
9 25ന് എത്തി "മലയാള തിളക്കത്തിൽ" പങ്കെടുക്കേണ്ട കുട്ടികളുടെ ലിസ്റ്റ് ഉണ്ടാക്കി. നാലാം പീരിയഡ് 10 ബി യിൽ പോയി. ഉച്ച ഭക്ഷണം വിളമ്പി, മലയാളത്തിളക്കം പരിപാടി ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ആരംഭിച്ചു. പ്രേമ ടീച്ചർ ആണ് ഈ പരിപാടിയുടെ കോഡിനേറ്റർ. അഞ്ചാം പിരീഡ് 15 മിനിറ്റ് 10 ഡി ക്ലാസ്സിൽ ആയിരുന്നു. ഏഴാം പിരീഡ് 8 എ ക്ലാസിൽ പോയി. 3 30ന് കുട്ടികളെ വരിവരിയായി വിട്ടു. 3 45 ന് തിരികെ പോയി.
Thursday, July 11, 2019
Day14
9.25ന് എത്തി, അസംബ്ലി യുള്ള ദിവസമായിരുന്നു. ആദ്യത്തെ പിരീട് യുപിയിൽ പോയി. നാലാം പിരീഡ് ഒൻപത് ബിയിൽ കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങൾ വിശകലനം ചെയ്തു. ഉച്ച ഭക്ഷണം വിളമ്പുന്നിടത് കുട്ടികളെ വരിവരിയായി നിർത്തി. ഒരുമണിക്ക് 10A ക്ലാസിൽ കുട്ടികളെ മലയാളം വായിപ്പിക്കുന്നതിനു പോയി. അഞ്ചാം പിരീട് 9 ബിയിൽ "മനുഷ്യകഥാനുഗായികൾ" എന്ന പുതിയ യൂണിറ്റ് പഠിപ്പിച്ചു തുടങ്ങി. ഏഴാമത്തെ പിരീഡ് 8c ക്ലാസ്സിൽ "പൂക്കളും ആണ്ടറുതികളും" പാഠം എടുത്തു തുടങ്ങി. 3 30ന് കുട്ടികളെ വരിവരിയായി പോകുന്നതിൽ നിയന്ത്രിച്ചു. 4 15 ന് തിരികെപ്പോയി.
Wednesday, July 10, 2019
Day13
9.28ന് എത്തി, രണ്ടാമത്തെ പിരീഡ് 9B യിൽ "കുപ്പിവളകൾ " പഠിപ്പിച്ചു പൂർത്തിയാക്കി. ഉച്ചഭക്ഷണം വിളമ്പാൻ പോയി. 1മണിക്ക് 10A യിൽ മലയാളം വായിപ്പിക്കാൻ പോയി. ആറാമത്തെ പിരീഡ് 8C ക്ലാസ്സിൽ "പൂക്കളും ആണ്ടറുതികളും " എന്ന പാഠം പഠിച്ചു തുടങ്ങി. ഏഴാം പിരീഡ് 9D യിലെ കുട്ടികളെ വരിവരിയായി പോകുന്നതിൽ നിയന്ത്രിച്ചു. 3.48ന് തിരികെ പോയി
Tuesday, July 9, 2019
Day12
9 25 എത്തി. രണ്ടാമത്തെ പിരീഡ്9b ക്ലാസ്സിൽ ക്ലാസ് ഉണ്ടായിരുന്നു. നാലാമത്തെ പിരീഡ് 8c ക്ലാസിൽ പോയി. ഉച്ച ഭക്ഷണം വിളമ്പി. 'മലയാളത്തിളക്കം' പരിപാടിയുടെ ഭാഗമായി അക്ഷരമറിയാത്ത കുട്ടികളുടെ ലിസ്റ്റ് എടുത്തു. അഞ്ചാമത്തെ പിരീഡ് 9 എ ക്ലാസിൽ പോയി, ഒന്നര മുതൽ മൂന്നര വരെ എട്ടാം ക്ലാസുകാർക്ക് ആയി സംഘടിപ്പിച്ച കഥാകവിത ശില്പശാലയിൽ പങ്കെടുത്തു. ഏഴാമത്തെ പിരീഡ് 10 C യിലെ കുട്ടികളെ PT ക്കു കൊണ്ട് പോയി. 3 30ന് കുട്ടികളെ വരിവരിയായി വിട്ടു. നാലു മണിക്ക് സ്കൂളിൽ നിന്നും ഇറങ്ങി.
Day11
9 32 ന് എത്തി, ഉച്ച ഭക്ഷണം വിളമ്പി. 10A ക്ലാസിൽ 1 മണിക്ക് മലയാളം അക്ഷരം പഠിപ്പിക്കുന്നതിനായി പോയി. അഞ്ചാമത്തെ പിരീഡ് 9b ക്ലാസിൽ പോയി. 3 30ന് കുട്ടികളെ വരിവരിയായി പോകുന്നതിൽ നിയന്ത്രിച്ചു. നാലുമണിക്ക് ഒപ്പുവച്ച ശേഷം തിരികെ പോയി
Friday, July 5, 2019
Day 10
9 42 ന് എത്തി, 11 മണിമുതൽ ലൈബ്രറിയിൽ ആയിരുന്നു. "ബഷീർ അനുസ്മരണം"സംഘടിപ്പിക്കുന്നതിൽ പങ്കുവഹിച്ചു. 12 അരവരെ അവിടെ തന്നെയായിരുന്നു. ഹെഡ്മാസ്റ്റർ സുരേഷ് ബാബു സാറും മലയാള അധ്യാപകൻ ഉണ്ണിത്താൻ സാറിന്റെയും പ്രേമജ ടീച്ചറിന്റെയും സാന്നിധ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിക്കപ്പെട്ടത്. 12 വരെ കുട്ടികളോടൊപ്പം ഇരുന്ന് ബഷീറിന്റെ പുസ്തകം വായിച്ചു. ഉച്ച ഭക്ഷണം വിളമ്പാൻ പോയി. ഒരു മണിക്ക് ഒരു കഥാ ശില്പശാല സംഘടിപ്പിച്ചു. കഥ എഴുതുന്നതിൽ താല്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് എങ്ങനെ കഥ എഴുതാം എന്ന വിഷയത്തിൽ ഒരു ക്ലാസ് എടുത്തു. അഭിമന്യുവിന്റെ നേതൃത്വത്തിലായിരുന്നു ക്ലാസ്സ് സിമിയും ഞാനും പങ്കെടുത്തു. ആറാം പിരീഡ് എട്ട് C യിലെ കുട്ടികളെ പിടി ക്ക് പുറത്തുകൊണ്ടുപോയി. ശേഷം ആറ് ബി ക്ലാസിൽ പോയി. മൂന്നരയ്ക്ക് കുട്ടികളെ വരിവരിയായി വിട്ടു. 3 45 ന് സ്കൂളിൽ നിന്നും തിരികെ പോയി.
Thursday, July 4, 2019
Day 9
9.25ന് എത്തി, അസംബ്ലി യുള്ള ദിവസമായിരുന്നു. മലയാള മനോരമ പത്രം സ്കൂളിൽ സൗജന്യമായി നൽകുന്നതിന്റെ ഉദ്ഘാടനമായിരുന്നു. ഉച്ച ഭക്ഷണം വിളമ്പുന്നിടത്തു പോയി. 10 എ ക്ലാസിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ഒരു കുട്ടിയെ മലയാളം വായിപ്പിച്ചു. അഞ്ചാമത്തെ പിരീഡ് 9b ക്ലാസ്സിൽ പുതിയ പാഠം PPTയുടെ സഹായത്തോടെ പഠിപ്പിച്ചു. ഏഴാം പീരീഡ് 8c ക്ലാസിൽ പോയി വഴിയാത്ര ബാക്കിഭാഗം പഠിപ്പിച്ചു. 3 30ന് കുട്ടികളെ വരിവരിയായി പോകുന്നതിൽ നിയന്ത്രിച്ചു. 4 46 ന് തിരികെ പോയി.
Day8
9 42 എത്തി, 9b ക്ലാസിൽ പോയി. ഉച്ച ഭക്ഷണം വിളമ്പുന്ന ഇടത്ത് കുട്ടികളെ നിയന്ത്രിച്ചു. ഒരു മണി മുതൽ പാരൻസ് മീറ്റിംഗ് ആയിരുന്നു. അതിനാൽ 10 എ ക്ലാസിൽ പോകാൻ കഴിഞ്ഞില്ല. 9b ക്ലാസിൽ രക്ഷിതാക്കളെ ഇരിക്കുന്നതിലും ഒപ്പിട്ടു വാങ്ങുന്നതിനും സജീവമായി പങ്കെടുത്തു. മൂന്നുമണിക്ക് 9d ക്ലാസിൽ കുട്ടികളെ നിയന്ത്രിക്കാൻ പോയി. മൂന്നരയ്ക്ക് കുട്ടികളെ വരിവരിയായി വിട്ടു. 3 47 തിരികെ പോയി.
Tuesday, July 2, 2019
Day 7
9.24ന് എത്തി, രണ്ടാമത്തെ പിരീഡ് 9B ക്ലാസ്സിൽ പോയി. 'പ്രകൃതി സൗന്ദര്യവും കലാ സൗന്ദര്യവും' എന്ന പാഠം പഠിപ്പിച്ചു തീർത്തു. പ്രവർത്തനം നൽകി.
നാലാം പിരീഡ് 8C ക്ലാസ്സിൽ 'വഴിയാത്ര 'പഠിപ്പിച്ചു. പ്രേമജ ടീച്ചർ നല്ല ക്ലാസ്സായിരുന്നെന്നും ബോർഡ് ഉപയോഗിച്ച് പഠിപ്പിക്കണമെന്നും പറഞ്ഞു.
ഉച്ചഭക്ഷണം വിളമ്പുന്നിടത്ത് പോയി. 1മണിക്ക് 10A ക്ലാസ്സിൽ 3കുട്ടികളെ മലയാളം വായിപ്പിക്കുന്നതിന് പോയി. രണ്ടുപേർക്കു അക്ഷരവും, കൂട്ടി വായിക്കാനും അറിയാം. എന്നാൽ ഒരു കുട്ടിക്ക് അക്ഷരം പോലും അറിയില്ലായിരുന്നു.
ആറാം പിരീഡ് മുതൽ H M ന്റെ മീറ്റിംഗ് ഉണ്ടായിരുന്നു. 3.30ന് കുട്ടികളെ വരിവരിയായി വിട്ടു. 3.48ന് തിരികെ പോയി.
Day6
9.24ന് എത്തി, അസംബ്ലി ഉള്ള ദിവസം ആയിരുന്നു. ഉച്ച ഭക്ഷണം വിളമ്പുന്ന ഇടത്ത് കുട്ടികളെ വരിവരിയായി നിർത്തി. അഞ്ചാമത്തെ പിരീഡ് 9b ക്ലാസിൽ പഠിപ്പിക്കാൻ പോയി, ജോളി ടീച്ചർ ക്ലാസ് പരീക്ഷണത്തിന് എത്തിയിരുന്നു. ഉച്ചയ്ക്ക് 9A യിലെ കുട്ടികളെ മലയാളം വായിപ്പി ക്കുന്നതിനായി പോയിരുന്നു. രണ്ടര മണി മുതൽ മൂന്നര വരെ വായന വാരത്തോടനുബന്ധിച്ച് നടന്ന കുട്ടികളുടെ സംഘ വായനയിൽ പങ്കെടുത്തു. 3.49 ന് തിരികെ പോയി.