Friday, July 5, 2019

Day 10

9 42 ന്  എത്തി, 11 മണിമുതൽ ലൈബ്രറിയിൽ ആയിരുന്നു. "ബഷീർ അനുസ്മരണം"സംഘടിപ്പിക്കുന്നതിൽ പങ്കുവഹിച്ചു. 12 അരവരെ അവിടെ തന്നെയായിരുന്നു. ഹെഡ്മാസ്റ്റർ സുരേഷ് ബാബു സാറും മലയാള അധ്യാപകൻ ഉണ്ണിത്താൻ സാറിന്റെയും പ്രേമജ ടീച്ചറിന്റെയും സാന്നിധ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിക്കപ്പെട്ടത്. 12 വരെ കുട്ടികളോടൊപ്പം ഇരുന്ന് ബഷീറിന്റെ പുസ്തകം വായിച്ചു. ഉച്ച ഭക്ഷണം വിളമ്പാൻ പോയി. ഒരു മണിക്ക് ഒരു കഥാ ശില്പശാല സംഘടിപ്പിച്ചു. കഥ എഴുതുന്നതിൽ താല്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് എങ്ങനെ കഥ എഴുതാം എന്ന വിഷയത്തിൽ ഒരു ക്ലാസ് എടുത്തു. അഭിമന്യുവിന്റെ നേതൃത്വത്തിലായിരുന്നു ക്ലാസ്സ് സിമിയും ഞാനും പങ്കെടുത്തു. ആറാം പിരീഡ് എട്ട് C യിലെ  കുട്ടികളെ പിടി ക്ക്  പുറത്തുകൊണ്ടുപോയി. ശേഷം ആറ് ബി ക്ലാസിൽ പോയി. മൂന്നരയ്ക്ക് കുട്ടികളെ വരിവരിയായി വിട്ടു. 3 45 ന് സ്കൂളിൽ നിന്നും തിരികെ പോയി.

No comments:

Post a Comment