9 30 ന് എത്തി, അസംബ്ലി ഉണ്ടായിരുന്നു. മലയാളത്തിളക്കത്തിനുവേണ്ടി കുട്ടികളെ സെലക്ട് ചെയ്തു. ആ കുട്ടികളുടെ ക്ലാസിൽ പോയി ഒരുമണിക്ക് ക്ലാസിൽ എത്തണം എന്ന് അറിയിച്ചു. രണ്ടാമത്തെ പിരീഡ് 9c ക്ലാസിൽ പോയി. ഒരു മണിക്ക് മലയാളത്തിളക്കത്തിന്റെ ഭാഗമായി കുട്ടികളെ പഠിപ്പിക്കുന്നതിന് പ്രേമജ ടീച്ചർ നോടൊപ്പം പങ്കെടുത്തു. അഞ്ചാമത്തെ പിരീഡ് 9 ബിയിൽ അമ്മ എന്ന പാഠത്തിലെ എഴുത്തുകാരനെ പരിചയപ്പെടുത്തി. 3 30ന് കുട്ടികളെ വരിവരിയായി പോകുന്നത് നിയന്ത്രിച്ചു. 3 45 മുതൽ അസംബ്ലി ഹാളിൽ ട്രാൻസ്ഫറായ അധ്യാപകർക്ക് വേണ്ടി സംഘടിപ്പിച്ച സ്നേഹ വിരുന്നിൽ പങ്കാളിയായി. 5 15ന് തിരികെ പോയി.
No comments:
Post a Comment