Tuesday, July 2, 2019

Day 7

9.24ന് എത്തി, രണ്ടാമത്തെ പിരീഡ് 9B ക്ലാസ്സിൽ പോയി. 'പ്രകൃതി സൗന്ദര്യവും കലാ സൗന്ദര്യവും' എന്ന പാഠം പഠിപ്പിച്ചു തീർത്തു. പ്രവർത്തനം നൽകി.
നാലാം പിരീഡ് 8C ക്ലാസ്സിൽ 'വഴിയാത്ര 'പഠിപ്പിച്ചു. പ്രേമജ ടീച്ചർ നല്ല ക്ലാസ്സായിരുന്നെന്നും ബോർഡ് ഉപയോഗിച്ച് പഠിപ്പിക്കണമെന്നും പറഞ്ഞു.
ഉച്ചഭക്ഷണം വിളമ്പുന്നിടത്ത് പോയി. 1മണിക്ക് 10A ക്ലാസ്സിൽ 3കുട്ടികളെ മലയാളം വായിപ്പിക്കുന്നതിന് പോയി. രണ്ടുപേർക്കു അക്ഷരവും, കൂട്ടി വായിക്കാനും അറിയാം. എന്നാൽ ഒരു കുട്ടിക്ക് അക്ഷരം പോലും അറിയില്ലായിരുന്നു.
ആറാം പിരീഡ് മുതൽ H M ന്റെ മീറ്റിംഗ് ഉണ്ടായിരുന്നു. 3.30ന് കുട്ടികളെ വരിവരിയായി വിട്ടു. 3.48ന് തിരികെ പോയി.

No comments:

Post a Comment